അതി ഗംഭീരം; കമൽഹാസന്റെ ‘തഗ് ലൈഫ്’ ടീസർ പുറത്ത്

അതി ഗംഭീരം; കമൽഹാസന്റെ ‘തഗ് ലൈഫ്’ ടീസർ പുറത്ത് | Thug Life Release Date Teaser

അതി ഗംഭീരം; കമൽഹാസന്റെ ‘തഗ് ലൈഫ്’ ടീസർ പുറത്ത്

മനോരമ ലേഖകൻ

Published: November 07 , 2024 11:45 AM IST

1 minute Read

ടീസറിൽ നിന്നും

കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ റിലീസ് ഡേറ്റ് ടീസർ എത്തി. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.

നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.

രവി കെ. ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഓ പ്രതീഷ് ശേഖർ.

English Summary:
Watch Thug Life Release Date Teaser

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-maniratnam mo-entertainment-movie-simbu f3uk329jlig71d4nk9o6qq7b4-list 5a6b850mlg6bho4u85jn86shl8 mo-entertainment-movie-kamalhaasan mo-entertainment-common-teasertrailer


Source link
Exit mobile version