KERALAMLATEST NEWS

ശല്യം ചെയ്താൽ കൂട്ടമായി ആക്രമിക്കും, ഒപ്പം മരണസാദ്ധ്യതയും; മലയോര മേഖലയിലുളളവർ കരുതിയിരിക്കണം

കോട്ടയം : ജനങ്ങൾക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന കടന്നലുകളെയും, തേനീച്ചകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. മുൻവർഷങ്ങളിലും തേനീച്ചയുടെയും, കടന്നലുകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്.

എരുമേലി, മുണ്ടക്കയം, ഏന്തയാർ പ്രദേശങ്ങളിൽ വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്‌. ഇതിനിടയിലാണ് എരുമേലിയിലെ ദുരന്തം. നിനച്ചിരിക്കാത്ത നേരത്താണ് ഇവയുടെ ആക്രമണം. ഇതുവരെ തേനീച്ചയുടേയും കടന്നലുകളുടേയും ആക്രമണത്തിൽ 103 പേർക്കാണ് പരിക്കേറ്റത്. ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്ത്, കാക്കകൾ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീർക്കുക.

ആശ്രയം സ്വകാര്യ പരിശീലകർ

അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയിൽപ്പെട്ട് നിരവധിപ്പേർ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്. 5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടുവരണം. കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം.

രക്ഷപ്പെടൽ പ്രയാസം

ശ്രദ്ധ തിരിച്ച് ഇരകളെ രക്ഷപ്പെടുത്താാൻ

വെള്ളത്തിൽ മുങ്ങിക്കിടക്കുക മാത്രം ഏക പോംവഴി

 നൂറ് കണക്കിന് കടന്നലുകളുടെ ഒരേ സമയമുള്ള ആക്രമണം

ബുദ്ധിമുട്ട്

 നഷ്ടപരിഹാരം 10 ലക്ഷം വരെ

കടന്നൽ, തേനീച്ച കുത്തേറ്റ് വനത്തിനുള്ളിൽ മരിച്ചാൽ 10 ലക്ഷം രൂപയും പുറത്താണെങ്കിൽ രണ്ടുലക്ഷവും നഷ്ട പരിഹാരം ലഭിക്കും.

” പാമ്പു പിടിത്തത്തിൽ പരിശീലനം നൽകിയത് പോലെ ഇനി കടന്നലുകളെ ഒഴിപ്പിക്കാനും റെസ്ക്യൂ ടീമിനെ പരിശീലിപ്പിക്കേണ്ടി വരും. മരിച്ചവർക്കുള്ള നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കും”

ഡി.എഫ്.ഒ, കോട്ടയം


Source link

Related Articles

Back to top button