മമ്മൂക്കയെ കേന്ദ്രമന്ത്രിയാക്കണം; ഇതുകേട്ടതും തൊഴുകൈയോടെ മെഗാസ്റ്റാർ സുരേഷ് ഗോപിയോട് പറഞ്ഞത്

ഒരു പരിപാടിക്കിടെ മെഗാസ്റ്റാർ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ, ജയറാം, മനോജ് കെ ജയൻ, ടൊവിനോ തോമസ്,ഷീല, പൃഥ്വിരാജ്, സിദ്ദിഖ്, സുഹാസിനി, നിവിൻ പോളി, ആസിഫ് അലി, ഉർവശി, ഹണി റോസ്, അർജുൻ അശോക്, ബേസിൽ, രമേശ് പിഷാരടി, അനശ്വര രാജൻ, വിനയ് ഫോർട്ട്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇതിന്റെ റിഹേഴ്സൽ കാണാൻ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു. താരങ്ങളെല്ലാം ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മടങ്ങാൻ നേരം യാത്രയയക്കാൻ മമ്മൂട്ടിയടക്കമുള്ളവർ ഉണ്ടായിരുന്നു.
കാറിൽ കയറാൻ നോക്കുമ്പോൾ അവിടുന്ന് പറഞ്ഞയച്ചാൽ (കേന്ദ്രത്തിൽ നിന്ന്) ഞാനിങ്ങ് വരും കേട്ടോ എന്ന് സുരേഷ് ഗോപി പറഞ്ഞു. ഇവിടത്തെ ചോറ് എപ്പോഴുമുണ്ടെന്ന് മമ്മൂട്ടി മറുപടിയും നൽകി.ഈ സമയം സിദ്ദിഖ്, ഇടവേള ബാബു, ടിനി ടോം അടക്കമുള്ളവർ ചുറ്റുമുണ്ടായിരുന്നു.
ഇതിനിടയിൽ കൂടെയുണ്ടായിരുന്ന ആരോ മമ്മൂക്കയെ കേന്ദ്രമന്ത്രിയാക്കണമെന്നും എത്ര കാലമായി പറയുന്നാണെന്നും പറഞ്ഞു. ഇതുകേട്ടതും പൊട്ടിച്ചിരിച്ചുകൊണ്ട് ഇതല്ലേ അനുഭവം എന്നായി മെഗാസ്റ്റാർ. തുടർന്ന് കൈകൂപ്പിക്കൊണ്ട് ഞാനിങ്ങനെ ജീവിച്ചോളാമെന്ന് മറുപടി നൽകി. പരിപാടി അവതരിപ്പിക്കാൻ വേഷം മാറി നിൽക്കുന്ന മോഹൻലാലിനെ കണ്ട്, ഇതാര് എന്ന് മമ്മൂട്ടി ചോദിക്കുന്നതും വീഡിയോയിലുണ്ട്.
Source link