കേരളത്തി​ലെ പൊതുവി​തരണം രാജ്യത്തി​ന് മാതൃക: മന്ത്രി ജി.ആർ. അനിൽ

കൊല്ലം: രാജ്യത്തി​ന് മാതൃകയായ പൊതുവിതരണമുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ (കെ.സി.എസ്.ഒ.എഫ്) 11-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 100 ശതമാനം കുടുംബങ്ങളും പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയിൽ ഉൾപ്പെടും. 80- 85 ശതമാനം ആളുകൾ കൃത്യമായി റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ കെ.സി.എസ്.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ടി.ആർ. ബിനിൽകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ,

ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ജനറൽ സെക്രട്ടറി ആർ. രാജീവ്കുമാർ, സംസ്ഥാന സെക്രട്ടറി ആർ.വി. സതീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ. സൗമ്യകുമാരി, പി.ആർ. റോഷൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ. പി.എസ്. സുപാൽ എംഎൽഎ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സ്വാഗത സംഘം ജനറൽ കൺവീനർ എ. ഹുസൈൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ, ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം.എസ്. സുഗൈത കുമാരി, വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. പ്രജിത, സി. മനോജ് കുമാർ, ജില്ലാ പ്രസിഡന്റ് സതീഷ് കെ.ഡാനിയൽ, കെ.ടി. വിനോദ്, കെ.സി.എസ.ഒ.എഫ് സെക്രട്ടേറിയറ്റ് അംഗം ടി. സഹീർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി ആർ.വി. സതീഷ്‌കുമാർ (പ്രസിഡന്റ്), കെ.എസ് സതീഷ് കുമാർ, ഗിരീഷ് ചന്ദ്രൻ നായർ, വിനോദ് ആലത്തിയൂർ (വൈസ് പ്രസിഡന്റുമാർ), ആർ. രാജീവ് കുമാർ (ജനറൽ സെക്രട്ടറി),

കെ.വിനോദ്, ജി.ബീനാ ഭദ്രൻ, ടി.എം. വിജീഷ് (സെക്രട്ടറിമാർ), സജി കുമാർ ( ട്രഷറർ) എന്നി​വരെ തിരഞ്ഞെടുത്തു.

റേ​ഷ​ൻ​ ​മ​സ്റ്റ​റിം​ഗ് ​ന​വം​ബ​ർ​ ​അ​ഞ്ച്
വ​രെ​ ​നീ​ട്ടി​:​ ​മ​ന്ത്രി​​​ ​അ​നി​​ൽ

കൊ​ല്ലം​:​ ​സം​സ്ഥാ​ന​ത്ത് ​മു​ൻ​ഗ​ണ​ന​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​കാ​ർ​ക്കു​ള്ള​ ​മ​സ്റ്റ​റിം​ഗ് ​സ​മ​യ​പ​രി​ധി​ ​ന​വം​ബ​ർ​ ​അ​ഞ്ച് ​വ​രെ​ ​നീ​ട്ടി​യ​താ​യി​ ​മ​ന്ത്രി​ ​ജി.​ ​ആ​ർ.​ ​അ​നി​ൽ​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്ത് ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്തി​യ​ ​അ​ഞ്ച് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​കേ​ര​ളം.​ ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡു​ക​ളി​ലു​ള്ള​ 84​ ​ശ​ത​മാ​നം​ ​ആ​ളു​ക​ൾ​ ​ഇ​തി​നോ​ട​കം​ ​മ​സ്റ്റ​റിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി.​ ​ര​ണ്ട് ​മു​ത​ൽ​ 12​ ​വ​യ​സ് ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​ആ​ധാ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കൃ​ത്യ​ത​ ​ഇ​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യം​ ​ഇ​പ്പോ​ഴു​ണ്ട്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പ​ടെ​ ​പ​ത്ത് ​ല​ക്ഷ​ത്തോ​ളം​ ​പേ​ർ​ക്കാ​ണ് ​ആ​ധാ​ർ​ ​വി​​​ഷ​യ​മാ​യ​ത്.
ആ​ധാ​റി​ലെ​ ​പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹ​രി​ച്ചാ​ൽ​ ​മ​സ്റ്റ​റിം​ഗി​ൽ​ ​പ​ങ്കാ​ളി​ക​ളാ​ക്കാ​നാ​കും.​ ​കി​ട​പ്പ് ​രോ​ഗി​​​ക​ൾ​ക്കും​ ​മ​റ്റു​മാ​യി​ ​ഐ​റി​സ് ​സ്‌​കാ​ന​ർ​ ​ഉ​പ​യോ​ഗി​ച്ച് ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്തു​ന്നു​ണ്ട്.​ ​ന​വം​ബ​ർ​ ​അ​ഞ്ചി​ന​കം​ ​മ​സ്റ്റ​റിം​ഗ് ​ചെ​യ്യാ​നാ​യി​ല്ലെ​ങ്കി​ലും​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ചെ​യ്യു​ന്ന​വ​രെ​യും​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​മു​ൻ​ഗ​ണ​നാ​ ​ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​രെ​യും​ ​ഒ​ഴി​വാ​ക്കി​ല്ല.​ ​ഇ​വ​ർ​ക്ക് ​ഭ​ക്ഷ്യ​ധാ​ന്യം​ ​ല​ഭി​ക്കി​ല്ലെ​ന്ന​ത് ​വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്.​ ​ന​വം​ബ​ർ​ ​അ​ഞ്ചി​നു​ ​ശേ​ഷം​ ​ബാ​ക്കി​​​വ​രു​ന്ന​വ​ർ​ക്ക് ​വേ​ണ്ടി​ ​പ്ര​ത്യേ​ക​ ​ക്യാ​മ്പു​ക​ൾ​ ​സം​ഘ​ടി​​​പ്പി​​​ക്കു​മെ​ന്നും​ ​മ​ന്ത്രി​​​ ​പ​റ​ഞ്ഞു.


Source link
Exit mobile version