ആൾക്കൂട്ട ആക്രമണം; മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി താക്കീത് – Supreme Court Warns States Over Failing to Respond to Petitions on Mob Attacks | India News, Malayalam News | Manorama Online | Manorama News
ആൾക്കൂട്ട ആക്രമണം; മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി താക്കീത്
മനോരമ ലേഖകൻ
Published: November 07 , 2024 02:37 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം വർധിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ്, അസം, ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ മഹിള ഫെഡറേഷൻ (എൻഎഫ്ഐഡബ്യൂ) നൽകിയ ഹർജിയിലാണ് കോടതി സർക്കാരുകളുടെ പ്രതികരണം തേടിയത്.
English Summary:
Supreme Court Warns States Over Failing to Respond to Petitions on Mob Attacks
18gh9ohgvsndisug0pkk7l4sce mo-news-common-malayalamnews mo-environment-cow 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link