സുപ്രീം കോടതി നിർദേശം:പോക്സോ ഇരകൾക്കുള്ള നഷ്ടപരിഹാരവും വിധിയിൽ പറയണം

സുപ്രീം കോടതി നിർദേശം:പോക്സോ ഇരകൾക്കുള്ള നഷ്ടപരിഹാരവും വിധിയിൽ പറയണം – Supreme court says compensation for POCSO victims must be included in iudgments | India News, Malayalam News | Manorama Online | Manorama News
സുപ്രീം കോടതി നിർദേശം:പോക്സോ ഇരകൾക്കുള്ള നഷ്ടപരിഹാരവും വിധിയിൽ പറയണം
മനോരമ ലേഖകൻ
Published: November 07 , 2024 02:37 AM IST
1 minute Read
സുപ്രീം കോടതി (File Photo: Rahul R Pattom / Manorama)
ന്യൂഡൽഹി ∙ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നൽകേണ്ട നഷ്ടപരിഹാരം വിധിയിൽ ഉൾപ്പെടുത്തണമെന്നു സുപ്രീം കോടതി വിചാരണ കോടതികളോടു നിർദേശിച്ചു.
ക്രിമിനൽ നടപടി ചട്ടത്തിലെ 357എ വകുപ്പ് (ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 396–ാം വകുപ്പ്) പ്രകാരം ഇരയാക്കപ്പെടുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. സെഷൻസ് കോടതി ഉത്തരവുകളിൽ നഷ്ടപരിഹാരം ഇല്ലാത്തത് ഇരകൾക്കു നീതി ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുമെന്നും ജഡ്ജിമാരായ ബി.വി.നാഗരത്ന, പങ്കജ് മിത്തൽ നിരീക്ഷിച്ചു.
നിയമസഹായ അതോറിറ്റികൾ ഈ നിർദേശം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇടക്കാല നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നിർദേശിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇരകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് രാജ്യത്തെ സെഷൻസ് കോടതികൾക്ക് ബെഞ്ച് നിർദേശം നൽകിയത്.
English Summary:
Supreme court says compensation for POCSO victims must be included in iudgments
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-posco 6anghk02mm1j22f2n7qqlnnbk8-list 59i5aoskeuqsko2k1emha21nnh mo-judiciary-judgement
Source link