INDIALATEST NEWS

സൈബർ തട്ടിപ്പ്: നടപടിയെടുത്ത് ‘14 സി’; 6 ലക്ഷം ഫോൺ നമ്പർ റദ്ദാക്കി

സൈബർ തട്ടിപ്പ്: നടപടിയെടുത്ത് ‘14 സി’; 6 ലക്ഷം ഫോൺ നമ്പർ റദ്ദാക്കി – 6 lakh phone numbers related to cyber fraud cases have been cancelled | Kerala News, Malayalam News | Manorama Online | Manorama News

സൈബർ തട്ടിപ്പ്: നടപടിയെടുത്ത് ‘14 സി’; 6 ലക്ഷം ഫോൺ നമ്പർ റദ്ദാക്കി

മനോരമ ലേഖകൻ

Published: November 07 , 2024 02:37 AM IST

1 minute Read

3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട 6 ലക്ഷം ഫോൺ നമ്പരുകൾ റദ്ദാക്കി. സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ആൻഡ് ഇൻഫർമേഷൻ (സിഐഎസ്) വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘14സി’ വിഭാഗത്തിന്റേതാണ് നടപടി.

തട്ടിപ്പിനു വഴിയൊരുക്കുന്ന 709 മൊബൈൽ ആപ്ലിക്കേഷനുകളും റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിൽ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഐഎംഇഐ നമ്പർ തിരിച്ചറിഞ്ഞ ഒരു ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകൾ കരിമ്പട്ടികയിൽപെടുത്തി. 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 

സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തി’ലൂടെയുള്ള മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ഉൾപ്പെടെ വലിയ കേസുകളുടെ വിവരങ്ങൾ കൈമാറണമെന്ന് സംസ്ഥാന അന്വേഷണ ഏജൻസികളോടും 14സി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ മേൽനോട്ട ചുമതലയ്ക്കായി ആഭ്യന്തര സുരക്ഷാ വിഭാഗം സ്പെഷൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

English Summary:
6 lakh phone numbers related to cyber fraud cases have been cancelled

mo-news-common-malayalamnews mo-news-common-newdelhinews mo-crime-onlinefraud 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi qsvuiq3ktsnhlovdjeujiq4ie


Source link

Related Articles

Back to top button