ഉപരിപഠനത്തിന് മികച്ച അവസരങ്ങളുമായി കാലിഫോർണിയ

ഡോ.ടി.പി.സേതുമാധവൻ | Thursday 07 November, 2024 | 12:31 AM
അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിൽ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തുന്നു. മികച്ച റാങ്കിംഗിലുള്ള സർവകലാശാലകൾ, കമ്പനികൾ എന്നിവ കാലിഫോർണിയയുടെ പ്രത്യേകതകളാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 400 ഓളം സർവകലാശാലകൾ കാലിഫോർണിയയിലുണ്ട്. രണ്ടു ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് വിവിധ ക്യാമ്പസുകളിൽ പഠിക്കുന്നത്. സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന STEM (Science, Technology, Engineering, Mathematics) കോഴ്‌സുകളാണ് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്. STEM കോഴ്സുകൾ പഠിച്ചിറങ്ങിയവർക്ക് മികച്ച തൊഴിലവസരങ്ങൾ അമേരിക്കയിലുണ്ട്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ 14 ശതമാനവും ഗോൾഡൻ സ്റ്റേറ്റ് എന്ന പേരിലറിയപ്പെടുന്ന കാലിഫോർണിയയിൽ നിന്നാണ്. ലോകത്തെ മികച്ച ഫോർചൂൻ 500, ഫോർചൂൻ 1000 കമ്പനികൾ ഇവിടെയുണ്ട്. സിലിക്കൺ വാലി, ആപ്പിൾ, ഗൂഗിൾ, മെറ്റാ, ഇന്റൽ തുടങ്ങിയ വൻ കമ്പനികൾ ഇവിടെയാണ്.
വിഷ്വൽ, പെർഫോമിംഗ് ആർട് & ഡിസൈൻ, ഫിലിം, മ്യൂസിക് സ്കൂളുകൾ, ഫാഷൻ, മീഡിയ, പബ്ലിഷിംഗ് മേഖല എന്നിവ കാലിഫോർണിയയിലെ വിവിധ സർവ്വകലാശാലകളിലുണ്ട്. ഇവ ഉൾപ്പെടുന്ന തൊഴിൽ മേഖലകളിൽ രണ്ടു ദശലക്ഷം പേരാണ് തൊഴിൽ ചെയ്യുന്നത്. STEM, സിനിമാറ്റിക് ആർട്സ്, മ്യൂസിക് എന്നിവയിൽ ഉപരിപഠനം നടത്താവുന്ന മികച്ച സ്കൂളുകൾ ഇവിടെയുണ്ട്. STEM, ബിസ്സിനസ്സ് കോഴ്സ് പൂർത്തിയാക്കിയവർക്ക് കരിക്കുലർ പ്രാക്ടിക്കൽ പരിശീലനം (CPT), ഓപ്ഷണൽ പ്രാക്ടിക്കൽ പരിശീലനം (OPT) എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭിക്കും. കൂടാതെ സ്കിൽ വികസനം ലക്ഷ്യമിട്ട് ഇന്റേൺഷിപ്, അപ്രെന്റിഷിപ്,ലീഡര്ഷിപ്, കമ്മ്യൂണിക്കേഷൻ പ്രോഗ്രാമുകളുമുണ്ട്.
സ്റ്റാൻഫോർഡ്, യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (നിരവധി ക്യാമ്പസുകൾ), സാന്റിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സാൻഫ്രാന്സിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ് പസിഫിക് തുടങ്ങി നിരവധി ലോക റാങ്കിംഗിലുള്ള സർവ്വകലാശാലകൾ കാലിഫോർണിയയിലുണ്ട്.യൂണിവേഴ്സിറ്റികളിൽ കമ്പ്യൂട്ടർ സയൻസിലും ബിസിനസ്സ് സ്റ്റഡീസിലും മികച്ച കോഴ്സുകലുണ്ട്. വിദ്യാർത്ഥികൾക്ക് ആമസോൺ, CLOROX, ഗൂഗിൾ, PAYPAL തുടങ്ങിയ കമ്പനികളിൽ ഇന്റേൺഷിപ് ചെയ്യാം. ആർട്സ്, ടെക്നോളജി, മീഡിയ, ഫിലിം പ്രൊഡക്ഷൻ ചേർന്നുള്ള MEDIA X കോഴ്സ് ഇവിടെയുണ്ട്. ഗ്രാഫിക് ഡിസൈൻ, ഫിലിം പ്രൊഡക്ഷൻ, സോഷ്യൽ കാമ്പയ്ൻ എന്നിവ മീഡിയ X ലുണ്ട്. അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് രണ്ടു വർഷത്തെ ട്രാക്ക് ഓപ്ഷൻ ലഭിക്കുന്നതിനാൽ അമേരിക്കയിലെ മികച്ച റാങ്കിംഗിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാം.
അപേക്ഷയോടൊപ്പം ബയോഡാറ്റ, ട്രാൻസ്‌ക്രിപ്റ്റുകൾ, സാമ്പത്തിക സ്രോതസ് തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകൾ, ഇംഗ്ലീഷ് പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ (TOEFL/IELTS), ACT/SAT/GRE സ്‌കോർ കാർഡുകൾ, ലെറ്റേഴ്സ് ഒഫ് റെക്കമെൻഡേഷൻ, സ്റ്റേറ്റ്മെന്റ് ഒഫ് പർപ്പസ് (SOP) മുതലായവ ആവശ്യമാണ്. അമേരിക്കയിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികൾക്ക് F-1 വിസ ലഭിക്കണം. SEVP (Student and Exchange Visitor Program) പ്രോഗ്രാമിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും അഡ്മിഷൻ നേടാൻ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് F-1 വിസ ആവശ്യമാണ്. കോഴ്‌സിന്റെ കാലയളവനുസരിച്ചാണ് വിസ കാലയളവ്. വിസ ലഭിക്കാൻ പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനം SEVP സർട്ടിഫൈഡ് ആയിരിക്കണം. മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ പൂർത്തിയാക്കിയിരിക്കണം. പഠനച്ചെലവിനായി ആവശ്യത്തിന് സാമ്പത്തിക സ്രോതസ്സണ്ടായിരിക്കണം.പാസ്പോർട്ട്, ഇന്ത്യൻ പൗരത്വം എന്നിവ അത്യാവശ്യമാണ്. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനം I-20 ഫോം അയച്ചുതരും. വിസയ്ക്കായി DS-160 ഫോമിൽ അപേക്ഷിക്കണം. വിസ ലഭിക്കാൻ വിസ ഇന്റർവ്യൂവിനായി തീയതി തിരഞ്ഞെടുക്കണം.ഇതിനായി ആവശ്യമുള്ള രേഖകൾ ഹാജരാക്കണം. വിദ്യാർത്ഥിയുടെ ലക്‌ഷ്യം അമേരിക്കയിലെ ഉപരിപഠനം മാത്രമാണെന്ന് വിസയ്ക്കുള്ള അമേരിക്കൻ കോൺസുലേറ്റ് അധികൃതരെ ബോധ്യപ്പെടുത്തണം. F-1 വിസ ലഭിച്ചാൽ പഠനത്തോടൊപ്പം ആഴ്ചയിൽ പരമാവധി 20 മണിക്കൂർ പാർടൈം തൊഴിൽ ചെയ്യാം. സർവ്വകലാശാലയുടെ അനുമതിയോടെ സെമസ്റ്റർ ഇടവേളകളിൽ മുഴുവൻ സമയ തൊഴിൽ ചെയ്യാം.
CLAT 25 ഹാൾ ടിക്കറ്റ്
ഡിസംബർ ഒന്നിന് നടക്കുന്ന CLAT 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. www.consortiumofnlus.ac.in
വൈറ്റ് ഹൗസ് ഫെലോഷിപ്പ്
അമേരിക്കയിലെ വാഷിംഗ്‌ടൺ ഡി സി യിലെ ഒരുവർഷത്തെ വൈറ്റ് ഹൗസ് ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. മികച്ച അക്കാഡമിക് മികവ്, നേട്ടങ്ങൾ എന്നിവ കൈവരിച്ചവർക്ക് അപേക്ഷിക്കാം.ഇ മെയിൽ -www.whitehousefellows@who.eop.gov
Source link