കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എസ്സി ബയോടെക്നോളജി പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 11 മുതൽ നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഫൈനൽ ഇയർ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഡെസർട്ടേഷൻ വൈവ 11 ന് കോൺഫറൻസ് ഹാൾ, ഇ.എസ്. സെക്ഷൻ, പരീക്ഷാ വിഭാഗം അനക്സിൽ നടത്തും.
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജെറിയാട്രിക്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.പി.എഎഡ് മൂന്ന്, അഞ്ച് സെമസ്റ്റർ നാല് വർഷ ഇനവേറ്റീവ് കോഴ്സ് – 2022 സ്കീം) പരീക്ഷകൾക്ക് പിഴയില്ലാതെ 11 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷകൾക്ക് പിഴയില്ലാതെ 11 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്ന്, രണ്ട് വർഷ ബികോം. സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 7 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിലെത്തണം.
സാങ്കേതിക വാഴ്സിറ്റിയിൽ ഒഴിവുകൾ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, ഡയറക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ktu.edu.in.
കേരളസർവകലാശാല ക്യൂറേറ്റർ:കരാർ നിയമനം
കേരളസർവകലാശാല കാര്യവട്ടത്തെ ബോട്ടണി പഠന വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ക്യൂറേറ്റർ
തസ്തികയിൽ നിയമനത്തിനായി www.recruitment.keralauniversity.ac.in ൽ ലോഗിൻ ചെയ്ത്
18നകം അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് https://www.keralauniversity.ac.in/jobs സന്ദർശിക്കുക.
വിശദ വിവരങ്ങൾ www.keralauniversity.ac.inൽ.
ഹയർ സെക്കൻഡറി
പരീക്ഷാ ഫീസ് തീയതി നീട്ടി
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി. പിഴ കൂടാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18 വരെയും, 20 രൂപ ഫൈനോടെ അടയ്ക്കേണ്ട തീയതി 20 വരെയും, 20 രൂപ ഫൈനിനൊപ്പം ദിനംപ്രതി അഞ്ച് രൂപ ഫൈനോടെ അടയ്ക്കേണ്ട അവസാന തീയതി നവംബർ 23 വരെയുമാണ് നീട്ടിയത്. 600 രൂപ സൂപ്പർ ഫൈനോടെ പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി നവംബർ 28 ആണ്.
കാറ്റഗറി, മെരിറ്റ് ലിസ്റ്റ്
തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി പ്രവേശനത്തിനുള്ള പുതുക്കിയ കാറ്റഗറി, മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പുതിയ അപേക്ഷകരെക്കൂടി ഉൾപ്പെടുത്തിയാണിത്. ഹെൽപ്പ് ലൈൻ- 0471 2525300
എൽ.എൽ.എം താത്കാലിക അലോട്ട്മെന്റ് ലിസ്റ്റായി
തിരുവനന്തപുരം: എൽ.എൽ.എം പ്രവേശനത്തിനുള്ള ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ നാളെ വൈകിട്ട് 4ന് മുമ്പ് അറിയിക്കണം. തുടർന്ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ : 0471 2525300.
Source link