ഓട്ടോറിക്ഷയുടെ  വാടകത്തർക്കം; എറണാകുളത്ത് യുവതിയെ  കഴുത്തറുത്ത്  കൊലപ്പെടുത്താൻ  ശ്രമം

കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. എറണാകുളം ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് താമസിക്കുന്ന ദീപു എന്നയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ദീപുവിനെ ഏലൂർ പൊലീസ് പിടികൂടി. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടകത്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Source link
Exit mobile version