സ്വകാര്യ ബസ് ഡ്രൈവർ തൂങ്ങിമരിച്ചത് അതേ ബസിനുളളിൽ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മടത്തറ സ്വദേശിയായ രതീഷാണ്(28) മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശിയുടെ ബസിന്റെ ഡ്രൈവറായിരുന്നു രതീഷ്. സംഭവത്തിൽ കോവളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാച്ചല്ലൂർ ഭാഗത്ത് ഒതുക്കിയിട്ടിരുന്ന സ്വകാര്യ ബസുകളിലൊന്നിനുളളിലാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു.

യുവാവിന്റെ മരണത്തിനുപിന്നിലെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.


Source link
Exit mobile version