ശബരിമലയിൽ പഴയ അരവണ നീക്കംചെയ്യുന്നു

ശബരിമല: ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് സാന്നിധാനം മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 6.65 ലക്ഷം ടിൻ അരവണ നീക്കം ചെയ്തു തുടങ്ങി.ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊല്യൂഷൻസ് എന്ന

കമ്പനിയാണ് 1.16 കോടി രൂപയ്ക്ക് കരാറെടുത്തിരിക്കുന്നത്. ട്രാക്ടറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. പൂർണമായി മാറ്റാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. ഹൈദരാബാദിലെത്തിച്ച് വളമാക്കി മാറ്റും.

2021-22 കാലയളവിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് അരവണ ഗോ‌ഡൗണിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സുപ്രീംകോടതി ഇടപെട്ട് നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ അംശമില്ലെന്ന് തെളിഞ്ഞെങ്കിലും അപ്പോഴേക്കും ഒരു വർഷം കഴിഞ്ഞിരുന്നു. ഉപയോഗശൂന്യമായതിനാൽ ഗോഡൗണിൽത്തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. വനത്തിൽ അരവണ മറവു ചെയ്യാൻ ദേവസ്വം ബോർഡ് ആലോചിച്ചെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. തുടർന്നാണ് വളമാക്കാൻ കരാർ നൽകിയത്.

മ​ൻ​മോ​ഹ​ൻ​ ​ബം​ഗ്ളാ​വ്:
അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്16​ ​ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യ​ ​മ​ൻ​മോ​ഹ​ൻ​ ​ബം​ഗ്ളാ​വി​ന്റെ​ ​അ​ടു​ക്ക​ള​യി​ലെ​ ​ചോ​ർ​ച്ച​ ​മാ​റ്റാ​നു​ൾ​പ്പെ​ടെ​ 16.94​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ബം​ഗ്ളാ​വി​ന്റെ​ ​ഔ​ട്ട് ​ഹൗ​സി​ലെ​ ​സി​വി​ൽ​ ​ജോ​ലി​ക​ൾ​ക്കു​ ​കൂ​ടി​യാ​ണി​ത്.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പാ​ണ് ​ടെ​ൻ​ഡ​ർ​ ​ക്ഷ​ണി​ച്ച​ത്.

വാ​ള​യാ​ർ​ ​കേ​സ്:
നോ​ട്ടീ​സി​ന് ​ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി​:​ ​വാ​ള​യാ​ർ​ ​കേ​സി​ലെ​ ​ഇ​ര​ക​ൾ​ക്കെ​തി​രെ​ ​മോ​ശം​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​മു​ൻ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​എം.​ജെ.​ ​സോ​ജ​നും,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ ​നോ​ട്ടീ​സ് ​അ​യ​യ്ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട്ട് ​സു​പ്രീം​കോ​ട​തി.​ ​സോ​ജ​നെ​തി​രെ​യു​ള്ള​ ​പോ​ക്‌​സോ​ ​കേ​സ് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ഇ​ര​ക​ളു​ടെ​ ​അ​മ്മ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​സ​ഞ്ജീ​വ് ​ഖ​ന്ന,​ ​സ​ഞ്ജ​യ് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റെ​ ​ന​ട​പ​ടി.​ ​സോ​ജ​ൻ​ ​മോ​ശം​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ടാ​ൻ​ ​ത​ക്ക​ ​ഗു​രു​ത​ര​ ​കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​ഇ​ത് ​സം​പ്രേ​ഷ​ണം​ ​ചെ​യ്‌​ത​ ​സ്വ​കാ​ര്യ​ ​വാ​ർ​ത്താ​ ​ചാ​ന​ലി​നെ​തി​രെ​ ​എ​ന്തു​കൊ​ണ്ട് ​കേ​സെ​ടു​ത്തി​ല്ലെ​ന്നും​ ​ചോ​ദി​ച്ചു.


Source link
Exit mobile version