KERALAM

നെയ്‌ത്തേങ്ങ ജനു. 20വരെ വിമാനത്തിൽ കൊണ്ടുപോകാം

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് മണ്ഡലകാലാരംഭം മുതൽ 2025 ജനുവരി 20 വരെ വിമാനത്തിൽ കാബിൻ ബാഗേജ് ആയി നാളികേരം കൊണ്ടുപോകാം. ഇരുമുടിക്കെട്ടിലെ നെയ്‌ത്തേങ്ങ നിലത്തുവയ്ക്കുന്നത് ഒഴിവാക്കാനാണിത്. മണ്ഡലകാലം ആരംഭിക്കുന്നത് നവംബർ 16നാണ്. മകരവിളക്ക് ജനുവരി 14നും.

വ്യോമയാന സുരക്ഷാ ചുമതലയുള്ള ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബി.സി.എ.എസ്) അനുമതി നൽകിയത്. ശബരിമല തീർത്ഥാടന കാലത്ത് ഈ ഇളവ് പതിവാണ്. എക്‌സ് റേ, ഇ.ടി.ഡി (എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടർ), ശാരീരിക പരിശോധനകൾ എന്നിവയ്ക്ക് ശേഷമേ നാളികേരം കാബിനിൽ കൊണ്ടുപോകാൻ അനുവദിക്കൂ.

നിലവിലെ മാനദണ്ഡപ്രകാരം യാത്രക്കാർ ഇരിക്കുന്ന സ്ഥലത്ത് തേങ്ങപോലുള്ള വസ്തുക്കൾ അനുവദിക്കാറില്ല. ലഗേജ് കാരിയറിലാണ് കയറ്റുന്നത്.


Source link

Related Articles

Back to top button