സർവൈശ്വര്യങ്ങളും നൽകുന്ന തുളസി; ഈ ദിവസം നട്ടാൽ ഇരട്ടിഫലം

സർവൈശ്വര്യങ്ങൾ നൽകുന്ന തുളസി; ഈ ദിവസം നട്ടാൽ ഇരട്ടിഫലം | Tulsi Vivah 2024: Plant Tulsi on This Day for Prosperity and Blessings
സർവൈശ്വര്യങ്ങളും നൽകുന്ന തുളസി; ഈ ദിവസം നട്ടാൽ ഇരട്ടിഫലം
ഡോ. പി.ബി. രാജേഷ്
Published: November 06 , 2024 02:35 PM IST
1 minute Read
കാർത്തിക മാസത്തിലെ ദ്വാദശി ദിവസം തുളസി വിവാഹപൂജയായി ആചരിക്കുന്നു
Image Credit: PrivinSathy/ Shutterstock
ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണതുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ അനേകം തുളസികളുണ്ട്. തുളസിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു പ്രാവശ്യം ഉപയോഗിച്ചതാണെങ്കിലും അത് കഴുകി വീണ്ടും പൂജയ്ക്കെടുക്കാം എന്നുള്ളത്. എല്ലാ തുളസികളും പൂജയ്ക്കെടുക്കാറില്ല.
തുളസി മാതാവിനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നതിനായി ഭക്തർ നിരവധി ആചാരങ്ങൾ അനുഷ്ഠിക്കാറുണ്ട്. രാവിലെ തുളസീ പൂജ ചെയ്യുന്നത് സർവൈശ്വര്യം നൽകും എന്നാണ് വിശ്വാസം. കുളിച്ചു ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വച്ച് തുളസി നനയ്ക്കുന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമമാണ്. കൃഷ്ണ തുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. വിഷ്ണുവിന്റെ അവതാരമായ കൃഷ്ണനും ലക്ഷ്മിയുടെ അവതാരമായ തുളസിയും തമ്മിൽ വിവാഹിതരായ ദിനം എന്ന സങ്കല്പത്തിൽ കാർത്തിക മാസത്തിലെ ദ്വാദശി ദിവസം, തുളസി വിവാഹപൂജയായി ആചരിക്കുന്നു.
ക്ഷേത്രങ്ങൾക്ക് തുളസി തൈകൾ ദാനം ചെയ്യുന്നത് ഈ ദിവസത്തെ ഒരു ആചാരമാണ്. ഇത് ഭക്തരും ദൈവവും തമ്മിലുള്ള പവിത്രമായ ബന്ധം ശക്തിപ്പെടുത്തുന്നു. ഈ ദിവസം തുളസിച്ചെടി നട്ടു പിടിപ്പിക്കുന്നത് കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും നൽകുമെന്ന് വിശ്വസം. ഈ ദിവസം തുളസിയുടെ ഇലകൾ നുള്ളാൻ പാടില്ല. കാർത്തിക പൗർണമി നാളിൽ തുളസി വിവാഹ പൂജയോടെ ഇത് സമാപിക്കുന്നത്. 2024 നവംബർ 13ന് ബുധനാഴ്ചയാണ് ഈ വർഷം തുളസി വിവാഹപൂജ .
സന്ധ്യസമയത്ത് മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും തുളസിത്തറയിൽ സന്ധ്യാദീപം തെളിയിക്കുന്നതും മികച്ച ഫലങ്ങൾ നൽകും. പൂജാവിധികൾക്കും, ശുദ്ധിയോടെ ഭക്തിപുരസരം സ്ത്രീകൾക്ക് തലയിൽ ചൂടാനും, ഒൗഷധ നിർമാണത്തിനുമല്ലതെ തുളസിയില ഇറുക്കരുത്. കാരണം തുളസി അത്ര പരിപാവനവും അമൂല്യവുമായ ഒരു ചെടിയാണ്. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളുള്ളവര്‍ തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത് ദോഷശാന്തിക്ക് ഉത്തമമാണ്. പൂജയ്ക്കായോ ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളൂ. ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന് മുന്‍പ് തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
തുളസിത്തറയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ ജപിക്കേണ്ട മന്ത്രം’പ്രസീദ തുളസീ ദേവിപ്രസീദ ഹരി വല്ലഭേക്ഷീരോദ മഥനോദ്ഭൂതേതുളസീ ത്വാം നമാമ്യഹം’
English Summary:
The significance of the Tulsi plant in Indian culture, highlighting the auspiciousness of planting it on Tulsi Vivah. It delves into various Tulsi varieties, worship rituals, and the belief that planting Tulsi on this day brings prosperity.
mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list 3mav7slmr4d60k9kuruaf01rf7 dr-p-b-rajesh mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-tulsi mo-religion-lordvishnu mo-religion-goddesslakshmi
Source link