കൊച്ചി: ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷാമാനദണ്ഡം പാലിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്രകുമാറിന്റെ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്.
ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കും ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഒഫ് ഇന്ത്യക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡും എഫ്.എസ്.എസ്.എ.ഐയും വിശദീകരണത്തിന് സാവകാശം തേടിയതിനാൽ വിഷയം 15ന് പരിഗണിക്കാൻ മാറ്റി.
അപ്പം, അരവണ നിർമ്മാണ ചേരുവകളുടെ ഗുണനിലവാര പരിശോധനയ്ക്ക് നൂതന ലബോറട്ടറി സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Source link