CINEMA

അന്ന് എന്നോട് തെലുങ്ക് പടം വേണ്ടെന്നു പറഞ്ഞു, ഇന്ന് ഹാട്രിക് ബ്ലോക്ബസ്റ്റർ: ദുൽഖറിനെ പ്രശംസിച്ച് നാഗ് അശ്വിൻ

അന്ന് എന്നോട് തെലുങ്ക് പടം വേണ്ടെന്നു പറഞ്ഞു, ഇന്ന് ഹാട്രിക് ബ്ലോക്ബസ്റ്റർ: ദുൽഖറിനെ പ്രശംസിച്ച് നാഗ് അശ്വിൻ | Dulquer Salmaan Nag Ashwin

അന്ന് എന്നോട് തെലുങ്ക് പടം വേണ്ടെന്നു പറഞ്ഞു, ഇന്ന് ഹാട്രിക് ബ്ലോക്ബസ്റ്റർ: ദുൽഖറിനെ പ്രശംസിച്ച് നാഗ് അശ്വിൻ

മനോരമ ലേഖകൻ

Published: November 06 , 2024 12:47 PM IST

1 minute Read

ജി.വി. പ്രകാശ്, ദുൽഖർ സൽമാൻ, നാഗ് അശ്വിൻ

ദുൽഖർ ശരിക്കും തെലുങ്കിലെ സൂപ്പർതാരമായി മാറിക്കഴിഞ്ഞെന്ന് സംവിധായകൻ നാഗ് അശ്വിൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്കറിന്റെ വിജയാഘോഷ വേദിയിലാണ് നാഗ് അശ്വിന്റെ പരാമർശം. ഭാഷ അറിയാത്തതിനാൽ തെലുങ്ക് പ്രേക്ഷകർ തന്നെ സ്വീകരിക്കുമോ എന്നോർത്ത് മടിച്ചു നിന്നിരുന്ന താരത്തിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ സ്വന്തം പേരിനൊപ്പം ചേർത്തു വച്ച് ദുൽഖർ കൈവരിച്ചത് വലിയ വിജയം തന്നെയാണെന്നും അതിൽ സന്തോഷമുണ്ടെന്നും നാഗ് അശ്വിൻ പറഞ്ഞു. 

🗣️ Nag Ashwin : “When i went to Chennai to narrate Mahanati, he said he can’t do a telugu film because of the language problem and that he doesn’t think he can do that role. After 6 years, I’m here to celebrate his hatrick blockbuster in Telugu”#DulquerSalmaan #LuckyBaskhar pic.twitter.com/RJ7Fqw0mYU— Logaanz (@reallogan007) November 3, 2024

നാഗ് അശ്വിന്റെ വാക്കുകൾ: ‘‘മഹാനടിയുടെ കഥ പറയാനായി ഞാൻ ചെന്നൈയിൽ പോയപ്പോൾ, ഭാഷാ പ്രശ്‌നം കാരണം തനിക്ക് തെലുങ്ക് സിനിമ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞൊഴി​ഞ്ഞ നടനാണ് ദുൽഖർ. എങ്ങനെ ഞാൻ ആ ഭാഷ സംസാരിക്കും? തെലുങ്ക് പ്രേക്ഷകർ എന്നെ കാണുമോ, ഇഷ്ടപ്പെടുമോ? എനിക്കു ഇതു ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. അവിടെ നിന്ന് വർത്തമാനകാലത്തിലേക്ക് ഒരു കട്ട്. എനിക്കു മുൻപിൽ വിജയങ്ങളുടെ ഹാട്രിക് നേടി ശരിക്കും തെലുങ്കിലെ ഒരു സൂപ്പർതാരമായി നിൽക്കുകയാണ് അദ്ദേഹം. എനിക്ക് അതിൽ ഒരുപാടു സന്തോഷമുണ്ട്.’’ 

താരത്തെ ആദ്യമായി തെലുങ്കിൽ അവതരിപ്പിച്ചത് നാഗ് അശ്വിനായിരുന്നു. മഹാനടിയിലെ ദുൽഖറിന്റെ അഭിനയം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടി. മഹാനടിയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ ആരെയും അദ്ഭുതപ്പെടുത്തുന്ന വിജയമാണ് പിന്നീട് ടോളിവുഡിൽ നേടിയത്. തെലുങ്കിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ ദുൽഖറിന്റെ മൂന്നു ചിത്രങ്ങളും സൂപ്പർഹിറ്റായി. സീതാരാമം, കൽകി എന്നിവയുടെ വമ്പൻ വിജയങ്ങളുടെ തുടർച്ചയായെത്തിയ ലക്കി ഭാസ്കറും 50 കോടി ക്ലബിൽ ഇടം പിടിച്ചു കഴിഞ്ഞു. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് തെലുങ്കിൽ ദുൽഖർ നേടിയെടുത്തിരിക്കുന്നത്. 

English Summary:
Director Nag Ashwin has said that Dulquer Salmaan has truly become a superstar in Telugu cinema

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-nagashwin mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list 3aq8mkgs4kjf4a6ii1ops1h1st




Source link

Related Articles

Back to top button