KERALAMLATEST NEWS

ബാലാമണിഅമ്മ പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്

കൊച്ചി: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്‌ക്ക് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിഅമ്മ പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് സമർപ്പിക്കും. കെ.എൽ. മോഹനവർമ്മ, പ്രൊഫ.എം. തോമസ് മാത്യു, പായിപ്ര രാധാകൃഷ്ണൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. കവി, നോവലിസ്റ്റ്, ഭാഷാശാസ്ത്ര വിദഗ്ദ്ധൻ എന്നീ മേഖലകളിൽ പ്രശസ്തനാണ്.


Source link

Related Articles

Back to top button