ഒരു ഗ്രാമം ഉറക്കമൊഴിയുന്നു; കമല ഹാരിസിനു വേണ്ടി – Indian village prays for Kamala Harris’s US election win | India News, Malayalam News | Manorama Online | Manorama News
ഒരു ഗ്രാമം ഉറക്കമൊഴിയുന്നു; കമല ഹാരിസിനു വേണ്ടി
മനോരമ ലേഖകൻ
Published: November 06 , 2024 02:28 AM IST
1 minute Read
കമല ഹാരിസിന്റെ ജയത്തിനായി തമിഴ്നാട്ടിലെ തിരുവാരൂർ തുളസീന്ദ്രപുരത്തെ ക്ഷേത്രത്തിൽ നടക്കുന്ന പൂജകളിൽ പങ്കെടുക്കാനെത്തിയ യുഎസിൽ നിന്നുള്ള സഞ്ചാരികൾ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലയെ പിന്തുണയ്ക്കുന്നവരാണ് ഇവർ. ചിത്രം:പിടിഐ
ചെന്നൈ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന്റെ വിജയത്തിനു വേണ്ടി ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി തുളസീന്ദ്രപുരം. നാടിന്റെ പേരക്കുട്ടി കമലയ്ക്കു വേണ്ടി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു.
കമലയുടെ മുത്തച്ഛനും മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായ പി.വി.ഗോപാലന്റെ പൂർവികരുടെ ഗ്രാമമാണു തുളസീന്ദ്രപുരം. ഗോപാലന്റെ മകളാണു കമലയുടെ മാതാവ് ശ്യാമള. നാടൊരുമിച്ച് പ്രാർഥനകളിൽ പങ്കെടുക്കുകയാണെന്ന് ഗ്രാമത്തെ പ്രതിനിധീകരിക്കുന്ന ഡിഎംകെ കൗൺസിലർ അരുൾമൊഴി പറഞ്ഞു.
യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ചടങ്ങുകളിൽ പങ്കെടുത്തു. വിജയാശംസ നേർന്ന് കൂറ്റൻ ബാനർ നേരത്തേ സ്ഥാപിച്ചിരുന്നു. കമല ജയിച്ചാൽ അന്നദാനം നടത്താനാണു തീരുമാനം. 2014 ലെ കുംഭാഭിഷേകത്തിന് കമലയും സംഭാവന നൽകിയിട്ടുണ്ട്.
English Summary:
Indian village prays for Kamala Harris’s US election win
mo-politics-elections-uspresedentialelection mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-chennainews 5qti3fuuda8k6fkd94v168i8du mo-politics-leaders-internationalleaders-kamalaharris
Source link