സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോ. പുറത്താക്കി

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗത്വത്തിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനാ അച്ചടക്കം ലംഘിച്ചതിനാണ് നടപടി. സിനിമയിലെ ‘പവർ ഗ്രൂപ്പിനു” തെളിവാണ് തനിക്കെതിരായ നടപടിയെന്ന് സാന്ദ്ര പറഞ്ഞു. പരാതിപരിഹാരവുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയെന്നാരോപിച്ച് പ്രസിഡന്റ് ആന്റോ ജോസഫ്,സെക്രട്ടറി ബി. രാകേഷ് എന്നിവരുൾപ്പെടെ എട്ടു ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പരാതിക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സൂപ്പർതാരങ്ങളെ സഹായിക്കുന്ന നിലപാടാണ് അസോസിയേഷന്റേതെന്ന് വീണ്ടും തെളിഞ്ഞതായി സാന്ദ്ര പറഞ്ഞു.


Source link
Exit mobile version