KERALAMLATEST NEWS
ഡോ.കമറുദ്ദീൻ പുരസ്‌കാരം ഡോ.എസ്.ഡി. ബിജുവിന്

തിരുവനന്തപുരം: ഈ വർഷത്തെ ഡോ.കമറുദ്ദീൻ പരിസ്ഥിതി പുരസ്‌കാരത്തിന് ഡൽഹി സർവകലാശാലയിലെ പാരിസ്ഥിതിക പഠനവിഭാഗം സീനിയർ പ്രൊഫസറും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.എസ്.ഡി. ബിജു (ഫ്രോഗ് മാൻ ഓഫ് ഇന്ത്യ) അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എഫ്. ജോർജ് ഡിക്രൂസ് ചെയർമാനും എഴുത്തുകാരി ഒ.വി.ഉഷ, ഡോ.മധുസൂദനൻ വയലാ, ഡോ.സുഹ്റ ബീവി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ഈമാസം 13ന് രാവിലെ 10 ന് കേരള സർവകലാശാല കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ അവാർഡ് സമ്മാനിക്കും.
Source link