നവജാത ശിശുവിനെ വിറ്റ സംഭവം: അമ്മ ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ

നവജാത ശിശുവിനെ വിറ്റ സംഭവം: അമ്മ ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ – Newborn baby selling case: Four including mother arrested | India News, Malayalam News | Manorama Online | Manorama News

നവജാത ശിശുവിനെ വിറ്റ സംഭവം: അമ്മ ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ

മനോരമ ലേഖകൻ

Published: November 06 , 2024 02:33 AM IST

1 minute Read

40 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിറ്റത് 4.50 ലക്ഷം രൂപയ്ക്ക്

പ്രതീകാത്മക ചിത്രം

ഈറോഡ് ∙ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ 4.50 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയ കേസിൽ മാതാവ് ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. നവജാത ശിശുവിനെ വാങ്ങിയ കന്യാകുമാരി തക്കലയിലെ ദമ്പതികളായ ജയചന്ദ്രൻ (46), ഭാര്യ അഖില റാണി (38), തെങ്കാശി ശങ്കരൻകോവിൽ സ്വദേശി ജയപാലൻ  (40), കുട്ടിയുടെ മാതാവ് നിത്യയ (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

തഞ്ചാവൂർ സ്വദേശിയായ നിത്യയ ഭർത്താവുമായി പിരിഞ്ഞ് ഈറോഡിലെത്തി നാമക്കൽ ജില്ലയിലെ തൃച്ചൻകോട് സ്വദേശി സന്തോഷ്കുമാറുമായി താമസിക്കുകയായിരുന്നു. ഇവർക്കു പിറന്ന പെൺകുഞ്ഞിനെയാണു കന്യാകുമാരിയിലെ ദമ്പതികൾക്കു വിറ്റത്.

പണം കൈപ്പറ്റിയതിനു ശേഷമാണു നിത്യയ സന്തോഷ്കുമാറിനെതിരെ ജില്ലാ ശിശു സംരക്ഷണ സമിതിക്കു പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. പരാതി അന്വേഷിച്ച വീരപ്പസത്രം പൊലീസ് തിങ്കളാഴ്ച സന്തോഷ്കുമാർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ നിത്യയയെ ചോദ്യം ചെയ്തപ്പോഴാണു തന്റെ അറിവോടെയാണു കുട്ടിയെ വിൽപന നടത്തിയതെന്നു സമ്മതിച്ചത്.

English Summary:
Newborn baby selling case: Four including mother arrested

mo-crime mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-national-states-tamilnadu 379uo4febiliclkdqn8gbjs64e


Source link
Exit mobile version