“അറുപതുകാരൻ നാൽപ്പതുകാരിയെ കെട്ടിയെന്നൊക്കെയാണ് പറയുന്നത്”; ഭർത്താവിന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്തി നടി

കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

സീരിയലുകളിൽ നെഗറ്റീവും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധ‌ർ. നടിയുടെ രണ്ടാം വിവാഹമാണിത്.ആദ്യ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. ദിവ്യയുടെയും ക്രിസിന്റെയും വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ ദമ്പതികൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. ക്രിസിന്റെ വയസിനെ ചൊല്ലിയായിരുന്നു ആക്രമണം.അറുപത്തിയഞ്ചുകാരൻ എന്തിനാണ് ഇത്രയും ചെറിയ സ്ത്രീയെ വിവാഹം കഴിച്ചതെന്നും, ഈ വയസനിത് എന്തിന്റെ കേടാണ് തുടങ്ങി നിരവധി മോശം കമന്റുകളാണ് വന്നത്. യഥാർത്ഥ പ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികൾ ഇപ്പോൾ.


ഇങ്ങനെയൊക്കെ കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും മോശമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ദിവ്യ പറയുന്നു. ‘സെക്സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണമെന്നും അച്ഛൻ വേണമെന്നും കരുതി. ഭർത്താവ് എന്ന് പറയാനൊരു ഐഡന്റിന്റി വേണം. സെക്സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ? സെക്സ് ഇല്ലാതെയും ജീവിക്കാനാകില്ലേ. സെക്‌സ് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അറുപതു വയസിനുമുകളിലുള്ളയാൾ നാൽപ്പതുകാരിയെ കെട്ടിയെന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്.’_ ദിവ്യ പറഞ്ഞു.


Source link
Exit mobile version