WORLD
ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊവാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ വിശ്വാസം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്ന് പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബെഞ്ചമിന്‍ നെതനാഹ്യുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്.
Source link