ബോയിങ്ങിലെ സമരം തീരുന്നു; പരിഹരിക്കപ്പെട്ടത് US സാമ്പത്തിക രംഗത്തിന് ആഘാതമുണ്ടാക്കിയ പ്രതിസന്ധി

സിയാറ്റില്‍: പുതിയ കരാര്‍ ഒപ്പിട്ട് സമരം അവസാനിപ്പിച്ച് ബോയിങ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷീനിസ്റ്റ്‌സ് (ഐ.എ.എം.). സെപ്റ്റംബര്‍ 13-ന് ആരംഭിച്ച സമരം ജെറ്റ് നിര്‍മാണം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥ വരെയെത്തിച്ച് കനത്ത നഷ്ടമാണ് കമ്പനിക്ക് വരുത്തിവെച്ചത്. ഏഴ് ആഴ്ചകള്‍ നീണ്ട സമരം തിങ്കളാഴ്ചയാണ് അവസാനിച്ചത്. 25 വര്‍ഷത്തിനിടെ യു.എസ്. സാമ്പത്തിക മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിവെച്ച സമരമാണ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ജീവനക്കാരുടെ വിജയമാണെന്നും പുതിയ കരാറിലെ 59 ശതമാനം കാര്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് ജീവനക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും ഐ.എ.എം. ഡിസ്ട്രിക്റ്റ് 751 പ്രസിഡന്റ് ജോണ്‍ ഹോള്‍ഡണ്‍ പറഞ്ഞു. ‘ഇത് വിജയമാണ്. ഇനി ഞങ്ങള്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാം. അഭിമാനത്തോടെ ജോലിയിലേക്ക് കടക്കുക എന്നതാണ് ഇനി ഞങ്ങളുടെ അടുത്ത നടപടി’, തൊഴിലാളി നേതാവായ ജോണ്‍ പറഞ്ഞു.
Source link