ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിനിനുള്ള പാലം തകർന്നു വീണു; നിരവധി തൊഴിലാളികൾക്ക് പരുക്ക്
ഗുജറാത്തിൽ പാലം തകർന്നു വീണു; തകർന്നത് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലം – Bridge under construction for bullet train project in Gujarat collapsed | Latest News | Manorama Online
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിനിനുള്ള പാലം തകർന്നു വീണു; നിരവധി തൊഴിലാളികൾക്ക് പരുക്ക്
ഓൺലൈൻ ഡെസ്ക്
Published: November 05 , 2024 08:22 PM IST
1 minute Read
ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ തകർന്ന റെയിൽവേ പാലം (Photo:X/ANI)
അഹമ്മദാബാദ്∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പരുക്കേറ്റ രണ്ട് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
Bridge under construction for bullet train project in Gujarat collapsed
mo-news-common-latestnews 5cukt1jgk739jjg9i84jsoj8m mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-gujarat
Source link