INDIALATEST NEWS

‘എവിടെയെങ്കിലുംവച്ച് നിർത്തേണ്ടി വരും’: പവറിനായുള്ള മത്സരം മതിയാക്കാൻ പവാർ

രാഷ്ട്രീയത്തിൽ ‘ഫൈനൽ ഇന്നിങ്സിന്’ തയ്യാറെടുത്ത് ശരദ് പവാർ; സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് സൂചന – Sharad Pawar Hints at Retirement, Leaving Maharashtra Politics in Suspense | Latest News | Manorama Online

‘എവിടെയെങ്കിലുംവച്ച് നിർത്തേണ്ടി വരും’: പവറിനായുള്ള മത്സരം മതിയാക്കാൻ പവാർ

ഓൺലൈൻ ഡെസ്ക്

Published: November 05 , 2024 04:59 PM IST

Updated: November 05, 2024 05:12 PM IST

1 minute Read

ശരദ് പവാർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ. രാജ്യസഭയിലെ കാലാവധി തീരുന്നതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. 2014 മുതൽ രാജ്യസഭാംഗമായ പവാറിന്റെ കാലാവധി 2026 ഏപ്രിലിൽ അവസാനിക്കും. അംഗത്വ കാലാവധി 18 മാസം കൂടി ബാക്കിനിൽക്കെയാണ് അദ്ദേഹം വിരമിക്കൽ സൂചന നൽകിയത്.

“ഞാൻ അധികാരത്തിലില്ല. രാജ്യസഭയില്‍ എനിക്ക് ഒന്നര വർഷം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. അതിനുശേഷം ഞാൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. എനിക്ക് എവിടെയെങ്കിലും വച്ച് ഇത് നിർത്തേണ്ടി വരും.’’– ശരദ് പവാർ പറഞ്ഞു. 14 തവണ എംപിയും എംഎൽഎയും ആക്കിയതിന് ബാരാമതിയിലെ വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പവാറിന്റെ വിരമിക്കലിനെ പറ്റി കുറച്ചുകാലമായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. 

1999ൽ എൻസിപി സ്ഥാപിച്ച ശരദ് പവാറിന് മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. അനന്തരവൻ അജിത് പവാറുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഏത് എൻസിപിയെ ആയിരിക്കും ജനം പിന്തുണയ്ക്കുക എന്നതാണ് ഉയരുന്ന ചോദ്യം. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബാരാമതിക്ക് വേണ്ടിയുള്ള പോരാട്ടം വോട്ടർമാർക്കിടയിൽ യഥാർഥ എൻസിപിക്ക് വേണ്ടിയുള്ള ജനഹിത പരിശോധനയായി കണക്കാക്കപ്പെടുമെന്ന് ഉറപ്പാണ്.
നേരത്തേ ബാരാമതിയിൽനിന്ന് 5 തവണ അജിത് പവാർ എംഎൽഎയായിട്ടുണ്ടെങ്കിലും അതെല്ലാം ശരദ് പവാറിന്റെ തണലിലായിരുന്നു. ഇത്തവണ സ്വന്തം കരുത്തിലാണ് എൻഡിഎ പക്ഷത്തുനിന്ന് അജിത് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. യുഗേന്ദ്ര പവാറിനെയാണ് ഇവിടെ അജിത്തിനെതിരെ ശരദ് പവാർ വിഭാഗം നിർത്തിയിരിക്കുന്നത്. ബാരാമതി ലോക്‌സഭാ മണ്ഡ‍ലത്തിൽ നടന്ന ‘പവാർ’ പോരാട്ടത്തിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കായിരുന്നു ഇവിടെ വിജയം. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഒന്നര ലക്ഷത്തോളം വോട്ടുകൾക്കാണ് സുപ്രിയ ഇവിടെ പരാജയപ്പെടുത്തിയത്.

English Summary:
Sharad Pawar Hints at Retirement, Leaving Maharashtra Politics in Suspense

7ds7luu71pa0gssmk9bnps1j4s mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-sharad-pawar mo-politics-parties-ncp


Source link

Related Articles

Back to top button