KERALAMLATEST NEWS

അപൂർവ്വ പുത്രന്മാർ ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ. എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് താരങ്ങൾ.കഥ , തിരക്കഥ, സംഭാഷണം ശിവ അഞ്ചൽ, രജിത് ആർ. എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, ഗാനങ്ങൾ- വിനായക് ശശികുമാർ, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, ഇവാനി എന്റർടെയ്മെന്റ്സ് ബാനറിൽ ആരതി കൃഷ്ണയാണ് നിർമ്മാണം.

സുവാസ് മൂവീസ്, എസ്. എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. പി.ആർ. ഒ- ശബരി.


Source link

Related Articles

Back to top button