ഡിസംബർ 22ന് ആരംഭിക്കും
ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 22ന് തിരുവനന്തപുരത്ത് ആരംഭിക്കും.നിരവധി ഹ്രസ്വ ചിത്രങ്ങളിൽ ജിതിൻ സുരേഷ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ വിജയരാഘവൻ, അജു വർഗീസ്, നിഷാന്ത് സാഗർ, റെബ മോണിക്ക ജോൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സന്ദീപ് സദാനന്ദൻ, ദീപു എസ് നായർ എന്നിവർ ചേർന്നാണ് രചന. ഒരേ മുഖം, പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളാണ് സന്ദീപും ദീപുവും. സൗഗന്ദ് എസ്.യു ഛായാഗ്രഹണം നിർവഹിക്കുന്നു. ക്യാപ്ടൻ മില്ലർ, സാനി കായിദം, റോക്കി എന്നി തെന്നിന്ത്യൻ ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ചിത്രസംയോജനം. മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രം കൂടിയാണ്. സംഗീതം മണികണ്ഠൻ അയ്യപ്പ നിർവഹിക്കുന്നു.പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ,മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ,
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, നോ വേ ഔട്ട് എന്ന ചിത്രങ്ങൾക്കു ശേഷം റെമൊ എന്റർടെയ്ൻമെന്റ് ബാനറിൽ റെമോഷ് എം.എസ് ആണ് നിർമ്മാണം.
പി.ആർ. ഒ: പി.ശിവപ്രസാദ്.
Source link