പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി റദ്ദാക്കി: വ്യക്തികൾക്ക് തിരിച്ചടിയെന്ന് ഭരണഘടനാ ബെഞ്ച് – Latest News | Manorama Online
പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി റദ്ദാക്കി: വ്യക്തികൾക്ക് തിരിച്ചടിയെന്ന് ഭരണഘടനാ ബെഞ്ച്
ഓൺലൈൻ ഡെസ്ക്
Published: November 05 , 2024 11:58 AM IST
1 minute Read
സുപ്രീം കോടതി
ഡൽഹി∙ പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു. രണ്ടുപേർ ഭിന്നവിധിയെഴുതി. അന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മയ്ക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്.
വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ തുടർച്ചായായാണ് ഇന്നത്തെ വിധി. എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
English Summary:
Not All Private Property Is ‘Material Resource Of Community’ Which State Must Equally Distribute As Per Article 39(b)
mo-news-common-malayalamnews 360isid6kqef59ain9gq44u5b5 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt
Source link