INDIALATEST NEWS

‘ഗൗതം അദാനി രാഹുലിനെ സ്വാധീനിക്കാൻ ശ്രമിച്ചു': വെളിപ്പെടുത്തൽ രാജ്ദീപ് സർദേശായിയുടെ പുസ്തകത്തിൽ

‘ഗൗതം അദാനി രാഹുലിനെ സ്വാധീനിക്കാൻ ശ്രമിച്ചു’- Gautam Adani try to influence Rahul | Manorama News | Manorama Online

‘ഗൗതം അദാനി രാഹുലിനെ സ്വാധീനിക്കാൻ ശ്രമിച്ചു’

മനോരമ ലേഖകൻ

Published: November 05 , 2024 10:24 AM IST

1 minute Read

വെളിപ്പെടുത്തൽ രാജ്ദീപ് സർദേശായിയുടെ പുസ്തകത്തിൽ

രാഹുൽ ഗാന്ധി, ഗൗതം അദാനി

ന്യൂഡൽഹി ∙ വ്യവസായി ഗൗതം അദാനി യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബന്ധപ്പെടാൻ മുതിർന്ന നേതാക്കൾവഴി ശ്രമിച്ചെന്നും രാഹുലിനെ അക്കാര്യത്തിൽ നിർബന്ധിക്കാൻ നേതാക്കൾക്കു കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ‘ദി ഇലക്‌ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ’ എന്ന പുതിയ പുസ്തകത്തിലാണു വെളിപ്പെടുത്തൽ. 
അഹമ്മദ് പട്ടേൽ, കമൽനാഥ് എന്നിവർ വഴി രാഹുലിലേക്ക് എത്താൻ അദാനി ശ്രമിച്ചെന്നാണു പുസ്തകത്തിലുള്ളത്. 

ഇടതുനേതാക്കൾ തനിക്കെതിരെ രാഹുലിനെ ചില കാര്യങ്ങൾ വിശ്വസിപ്പിച്ചെന്നും മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ അവർ രാഹുലിനെ കരുവാക്കുകയായിരുന്നുവെന്നാണ് അദാനിയുടെ ബോധ്യമെന്നും പുസ്തകത്തിലുണ്ട്.  റോബർട്ട് വാധ്‌ര വഴിയും അദാനി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നു പുസ്തകത്തിലുണ്ട്. 

English Summary:
Gautam Adani try to influence Rahul

mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 44p9q9rmipj9plipnn9is72gf2


Source link

Related Articles

Back to top button