സായി പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ: ‘അമരന്‍’ കണ്ട് ജ്യോതിക

സായി പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ: ‘അമരന്‍’ കണ്ട് ജ്യോതിക | Jyothika Amaran
സായി പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ: ‘അമരന്‍’ കണ്ട് ജ്യോതിക
മനോരമ ലേഖകൻ
Published: November 05 , 2024 11:19 AM IST
1 minute Read
ജ്യോതിക, സായി പല്ലവി
‘അമരൻ’ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ െപരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘അമരനും ടീമിനും സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങൾ ശിവകാർത്തികേയൻ. ഈ വേഷം കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പരിശ്രമവും കഠിനാദ്ധ്വാനവും ഊഹിക്കാൻ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങൾ. അവസാന 10 മിനിറ്റിൽ നിങ്ങൾ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു.
ശ്രീമതി ഇന്ദു റെബേക്ക വർഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജർ മുകുന്ദ് വരദരാജൻ -ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ സൈന്യത്തിനുള്ള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്.’’–ജ്യോതികയുടെ വാക്കുകൾ.
English Summary:
Jyothika says Amaran movie a rare diamond and she praised Sai Pallvis acting too
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-sivakarthikeyan 77fnirg0u3a3vrdd93bhimhjpu f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-jyothika mo-entertainment-movie-saipallavi
Source link