INDIALATEST NEWS

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി – Latest News | Manorama Online

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി

ഓൺലൈൻ ഡെസ്ക്

Published: November 05 , 2024 10:57 AM IST

1 minute Read

സൽമാൻ ഖാൻ (Photo : @BeingSalmanKhan/x)

മുംബൈ∙ ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന സന്ദേശം അതീവ ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്. വർലി പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സന്ദേശം അയച്ച നമ്പർ കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം. 

‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – ഭീഷണി സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ.

Maharashtra | Actor Salman Khan again received a threat in the name of Lawrence Bishnoi. Mumbai Police Traffic Control has received a threatening message in the name of Lawrence Bishnoi which says, “This is Lawrence Bishnoi’s brother. If Salman Khan wants to stay alive, he should…— ANI (@ANI) November 5, 2024

English Summary:
llywood star Salman Khan receives another death threat, this time from an alleged relative of jailed gangster Lawrence Bishnoi. Mumbai Police launches investigation.

mo-crime-crimeindia mo-news-common-malayalamnews ngp3nhrs6ruasblnf3bla8vj1 5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-salmankhan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews


Source link

Related Articles

Back to top button