INDIA

എന്തുകൊണ്ട് ഹിന്ദി മാത്രം എന്ന് സുപ്രീം കോടതി; കോടതി ഭാഷ ഹിന്ദിയാക്കണമെന്ന ഹർജി തള്ളി

എന്തുകൊണ്ട് ഹിന്ദി മാത്രം എന്ന് സുപ്രീം കോടതി; കോടതി ഭാഷ ഹിന്ദിയാക്കണമെന്ന ഹർജി തള്ളി – Petition to change court language to hindi supreme court rejected | Kerala News, Malayalam News | Manorama Online | Manorama News

എന്തുകൊണ്ട് ഹിന്ദി മാത്രം എന്ന് സുപ്രീം കോടതി; കോടതി ഭാഷ ഹിന്ദിയാക്കണമെന്ന ഹർജി തള്ളി

മനോരമ ലേഖകൻ

Published: November 05 , 2024 07:14 AM IST

1 minute Read

സുപ്രീം കോടതി

ന്യൂഡൽഹി ∙ ‘എന്തുകൊണ്ട് ഹിന്ദി മാത്രം?’– കോടതി നടപടികൾക്കുള്ള ഭാഷ ഹിന്ദിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഈയൊരു ചോദ്യവുമായി സുപ്രീം കോടതി തള്ളി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അപ്പീലുകളും ഹർജികളും പരിഗണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

നിയമനിർമാണം വരുന്നതു വരെ സുപ്രീം കോടതികളിലും ഹൈക്കോടതികളിലും ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലിഷ് ആയിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 348(1) വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് കിഷൻ ചന്ദ് ജെയിൻ എന്നയാളാണു ഹർജി നൽകിയത്. എന്നാൽ, ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകളിലും കേസ് കേൾക്കാൻ തുടങ്ങിയാൽ കോടതിയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകുമെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. ഭാഷാപ്രശ്നം നീതി ഉറപ്പുവരുത്തുന്നതിൽ വീഴ്ചയുണ്ടാക്കുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. 

English Summary:
Petition to change court language to hindi supreme court rejected

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-justice-dy-chandrachud 37cvo5as1gprgiruh64qfnq16


Source link

Related Articles

Back to top button