പാലക്കാട്: കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിയ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെ നേതാക്കളും സ്ഥാനാർത്ഥികളും സ്വാഗതം ചെയ്തു. തീരുമാനം സന്തോഷവും ആശ്വാസവും നൽകുന്നതാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നടപടി സ്വാഗതാർഹമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.സരിനും വ്യക്തമാക്കി. തീയതി മാറ്റേണ്ട തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു.
Source link