KERALAMLATEST NEWS

കേന്ദ്ര മന്ത്രിയായ പലരും കണ്ടാൽ ചിരിക്കില്ലെന്ന് ബി.ജെ.പി നേതാവ്

കോഴിക്കോട്: കേരളത്തിൽ നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരിൽ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്ന് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷ് .പാർട്ടി പ്രവർത്തകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും അവർക്ക് പറയാനുള്ളത് കേൾക്കാനും തോളിൽ തട്ടി ശ്രമിക്കാമെന്ന് പറയാനുമുള്ള മനസുണ്ടാകട്ടെയെന്നാണ് റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.

ഒരുപാട് പേർ ജീവനും ജീവിതവും നൽകിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണം.. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയപ്പോൾ ഉണ്ടായ അനുഭവം നോക്കണം.. അദ്ദേഹം നിവേദനങ്ങളുമായി കാത്തുനിന്നവരെ കാണുകയും അവർക്ക് പറയാനുള്ളത് വ്യക്തമായി കേൾക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് പാർട്ടിയുടെ പേരിൽ മന്ത്രി പദത്തിലെത്തിയ പലരിൽ നിന്നും ലഭിക്കാത്ത വ്യത്യസ്‌തമായ അനുഭവം. പൊതുജനങ്ങളുടെ വിഷയങ്ങളിൽ എന്ന പോലെ ഈ പാർട്ടിയെ വളർത്തുന്നതിന് രാവും പകലും കഠിനാദ്ധ്വാനം ചെയ്യുന്ന പ്രവർത്തകരോട് ഒന്ന് ചിരിക്കുകപോലും ചെയ്യാത്ത പലരേയും കാണാമെന്നും പോസ്റ്റിൽ പറയുന്നു..


Source link

Related Articles

Back to top button