KERALAMLATEST NEWS

അങ്കണവാടി നിയമനം: ജീവനക്കാരെ അമ്പൂരി പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ട് ആദിവാസികൾ

അമ്പൂരിയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ പൂട്ടിയിട്ട് ആദിവാസികൾ പുറത്ത് സമരം നടത്തുന്നു

വെള്ളറട (തിരുവനന്തപുരം): അങ്കണവാടി തസ്തികകളിലെ നിയമനത്തിൽ ആദിവാസി വിഭാഗത്തെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അമ്പൂരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ 7 ജീവനക്കാരെ അഞ്ചുമണിക്കൂറോളം ഓഫീസിൽ പൂട്ടിയിട്ടു. ആദിവാസി സമൂഹത്തിലെ സ്ത്രീകളടക്കം 200ഓളം പേർ ഇന്നലെ വൈകിട്ട് നാലിന് ആരംഭിച്ച പ്രതിഷേധം രാത്രി 8.45നാണ് അവസാനിപ്പിച്ചത്.

പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ, അക്കൗണ്ടന്റ്, യു.ഡി ക്ലാർക്കുമാർ എന്നിവരാണ് ഓഫീസിൽ കുടുങ്ങിയത്. അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ ആദിവാസി മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് തൊടുമല വാർഡ് മെമ്പർ അഖില ഷിബുവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. വനിതാ ജീവനക്കാർ പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി അടക്കം മറ്റുള്ളവരെ ഓഫീസിൽ പൂട്ടിയിട്ടത്. പുറത്തേക്കുള്ള ഗ്രിൽ പൂട്ടിയശേഷം ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിച്ചു.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ സാമൂഹ്യ വികസന ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ അടിയന്തരഅന്വേഷണം നടത്തി റിപ്പോർട്ട് നൽകാമെന്ന് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിന്തിരിഞ്ഞത്.


Source link

Related Articles

Back to top button