‘കാനഡയിൽ ക്ഷേത്രത്തിനു നേരെ മനഃപൂർവമായ ആക്രമണം; നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നു’

‘കാനഡയിൽ ക്ഷേത്രത്തിനു നേരെ മനഃപൂർവമായ ആക്രമണം; നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നു’ – Narendra Modi Condemns “Deliberate” Attack on Hindu Temple in Canada, Demands Justice | Latest News | Manorama Online
‘കാനഡയിൽ ക്ഷേത്രത്തിനു നേരെ മനഃപൂർവമായ ആക്രമണം; നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നു’
ഓൺലൈൻ ഡെസ്ക്
Published: November 04 , 2024 10:16 PM IST
1 minute Read
നരേന്ദ്ര മോദി (Photo:Sanjay Ahlawat)
ന്യൂഡൽഹി ∙ കഴിഞ്ഞ ആഴ്ച കാനഡയിൽ ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കാനഡയിലെ ഹിന്ദുക്ഷേത്രത്തിനു നേരെയുണ്ടായതു മനഃപൂർവമായ ആക്രമണമാണ്’ എന്നു മോദി പറഞ്ഞു. ഒന്റാരിയോയിലെ ബ്രാംപ്ടണിലുള്ള ക്ഷേത്രത്തിന്റെ കവാടമാണ് ആളുകൾ തകർത്തത്.
വിഷയത്തിൽ മോദിയുടെ ആദ്യ പ്രതികരണമാണ്. ഇന്ത്യൻ ഹൈക്കമ്മിഷൻ കോൺസുലാർ ക്യാംപ് നടത്തുമ്പോഴായിരുന്നു സംഭവം. കാനഡയിൽ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ‘ഭീരുത്വ ശ്രമങ്ങളെയും’ പ്രധാനമന്ത്രി വിമർശിച്ചു. ‘‘ഇത്തരം അക്രമപ്രവർത്തനങ്ങൾ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കാനഡ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച നിലനിർത്തുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു’’- എക്സിൽ പങ്കുവച്ച കുറിപ്പിൽ മോദി പറഞ്ഞു.
‘തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമപ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. എല്ലാ ആരാധനാലയങ്ങൾക്കും മതിയായ സംരക്ഷണം ഉറപ്പാക്കാണം’ എന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞതിനു പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം. കാനഡയിലെ ഇന്ത്യൻ പൗരരുടെ സുരക്ഷയെക്കുറിച്ച് സർക്കാർ ‘കടുത്ത ആശങ്കയിലാണ്’ എന്നും വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു. മുൻകൂട്ടി അഭ്യർഥിച്ചിട്ടും കോൺസുലാർ ക്യാംപിനു സുരക്ഷ ഒരുക്കിയില്ലെന്നും ഇന്ത്യൻ പൗരരുടെ സുരക്ഷയെക്കുറിച്ചു ഭയമുണ്ടെന്നും ഹൈക്കമ്മിഷൻ വ്യക്തമാക്കി.
English Summary:
Narendra Modi Condemns “Deliberate” Attack on Hindu Temple in Canada, Demands Justice
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-canada mo-crime-attack pdjgd6pgbc4mvu5fu4t8e5jt 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi
Source link