‘അതിക്രമത്തിനിടെ ഐശ്വര്യയുടെ തോളിന് പരിക്കേറ്റു’; സൽമാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി മുൻ കാമുകി

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മുൻകാമുകിയും നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി. സൽമാൻഖാനൊപ്പമുണ്ടായിരുന്ന എട്ടുവർഷക്കാലം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ സൽമാൻ ഖാനെതിരെ മറ്റൊരു ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് സോമി. ബോളിവുഡ് നടി ഐശ്വര്യ റായിയോട് സൽമാൻ അതിക്രമം കാട്ടിയെന്നാണ് സോമി പറയുന്നത്.

സോമി അലി പറഞ്ഞത്:

സൽമാൻ എന്നോട് ചെയ്‌തത് പോലെ മറ്റാരോടും ചെയ്‌തിട്ടില്ല. എന്നെ ദുരുപയോഗിച്ചതുപോലെ അയാൾ കത്രീനയോടും സംഗീതയോടും ചെയ്‌തിട്ടില്ല. കടുത്ത പുറംവേദന അനുഭവപ്പെട്ട ഞാൻ ദീർഘനാൾ കിടപ്പിലായിരുന്നു. എന്റെ അവസ്ഥ കണ്ട് തബു കരഞ്ഞിട്ടുണ്ട്. എന്നാൽ, സൽമാൻ കാണാൻ വന്നില്ല. ഐശ്വര്യ റായിയോടും സൽമാൻ അതിക്രമം കാണിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളിൽ അയാൾ പരിക്കേൽപ്പിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. എന്നാൽ, കത്രീനയെ ഉപദ്രവിച്ചോ എന്ന് എനിക്കറിയില്ല. സൽമാൻ എന്നോട് ചെയ്‌ത കാര്യങ്ങൾ നോക്കുമ്പോൾ ബിഷ്‌ണോയ് ആണ് അയാളെക്കാളും നല്ലത്.

‘ഹം ദിൽ ദെ ചുകെ സനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാകുന്നത്. എനിക്ക് വീട്ടുജോലിക്കാരിൽ നിന്ന് അവിടുത്തെ വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. ഐശ്വര്യയുമായി പ്രണയത്തിലാകുന്നു എന്നറിഞ്ഞതോടെ സൽമാനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സമയമായെന്ന് എനിക്ക് മനസിലായി. അയാൾ എന്നെ അപമാനിച്ച് സംസാരിക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. വൃത്തികെട്ടവൾ, ബുദ്ധിയില്ലാത്തവൾ എന്നൊക്കെ നിരന്തരം വിളിക്കുമായിരുന്നു. പൊതുയിടങ്ങളിൽ എന്നെ കാമുകിയായി അംഗീകരിച്ചിരുന്നില്ല. സുഹൃത്തുക്കളുടെ മുന്നിൽവച്ച് പോലും നിരന്തരം അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്‌തിരുന്നു.


Source link
Exit mobile version