അഭിമുഖങ്ങളിൽ നിഖില വിമൽ പറയുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറാതെ ചുട്ടമറുപടി നൽകുന്നതിനാൽ ‘തഗ്ഗ് റാണി’ എന്നും നിഖിലയ്ക്ക് സൈബർ ലോകം നൽകിയിട്ടുണ്ട്.
നിഖിലയുടെ പല പരാമർശങ്ങളും ട്രോളാകാറുണ്ട്. നിഖിലയുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണിതെന്നും തഗ്ഗ് എന്നുകരുതിയല്ല മറുപടി നൽകുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടൻ നെസ്ലിൻ.
‘തഗ്ഗിന് വേണ്ടി പറയുന്നതല്ല. എനിക്ക് നിഖിലയേയും അമ്മയേയും ചേച്ചിയേയുമൊക്കെ അറിയുന്നതാണ്. ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. അതിനി മാറ്റാൻ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് മറുപടി നൽകുക. കാര്യങ്ങൾ സ്‌ട്രെയിറ്റായിട്ട് പറയുക എന്നേയുള്ളൂ. അതൊരു നല്ല ക്വാളിറ്റിയായിട്ടാണ് എനിക്ക് തോന്നുന്നത്.’- നസ്ലിൻ വ്യക്തമാക്കി.
പുതിയ ചിത്രമായ ‘കാതലന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസ്ലിൻ. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ ഒരു ത്രില്ലർ ചിത്രമാണ് ഐ ആം കാതലൻ എന്നാണ് സൂചന. അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
Source link