എന്നും പതിനാറുകാരി ആയിരിക്കട്ടെ: മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രനും
മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു. മല്ലികയുടെ കൊച്ചിയിലെ ഫ്ലാറ്റിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം.
‘‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.
മല്ലിക സുകുമാരൻ കുടുംബ സമേതം
മല്ലികാ സുകുമാരന്റെ കുടുംബചിത്രം ആരാധകർ ഏറ്റെടുത്തു. അപൂർവമായാണ് മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്നു.
ഒരു ചിത്രത്തിൽ മല്ലികയ്ക്കൊപ്പം ഇരിക്കുകയാണ് പൂർണിമയും സുപ്രിയയും. ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഒപ്പം തോളോടു തോൾ ചേർന്നു മക്കളും ആ ചിത്രത്തിൽ നിറഞ്ഞു. മറ്റൊരു ചിത്രത്തിൽ മല്ലികയുടെ മടിയിലാണ് ആലി എന്ന അലംകൃത. വളരെ അപൂർവമായി മാത്രമാണ് അലംകൃതയുടെ ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും പുറത്തുവിടാറുള്ളൂ. അതുകൊണ്ടു തന്നെ ആലി ആരാധകരുടെ പ്രത്യേക ശ്രദ്ധ നേടി.
English Summary:
Mallika Sukumaran Turns 70! Prithviraj, Indrajith & Family Shower Love on Her Special Day
Source link