KERALAMLATEST NEWS

കേരള സഹ. ഫെഡറേഷൻ സംസ്ഥാന സമ്മേളനം: സഹകാരിക്കു വേണ്ടത് സാമൂഹ്യ പ്രതിബദ്ധത: ജി. സുധാകരൻ

കാസർകോട്: രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും സഹകാരികൾക്കും നേതാക്കൾക്കും വേണമെന്ന് മുൻ സഹകരണമന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷൻ ഒമ്പതാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി. സുധാകരനെ മുഖ്യ പ്രഭാഷണം നടത്തിയ സി.പി ജോൺ ആദരിച്ചു. ഫെഡറേഷൻ സംസ്ഥാന ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പ്രസംഗിച്ചു. അഡ്വ. എം.പി സാജു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. രവീന്ദ്രൻ സ്വാഗതവും സി.വി. തമ്പാൻ നന്ദിയും പറഞ്ഞു.

കേരള ബാങ്ക് പുനഃസംഘടിപ്പിക്കുക, എല്ലാവിധ സഹകരണസംഘങ്ങൾക്കും വായ്പ അനുവദിക്കുക, കോമൺ സോഫ്‌റ്റ്‌വെയർ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.

ഭാരവാഹികളായി സി.എൻ. വിജയകൃഷ്ണൻ (രക്ഷാധികാരി), അഡ്വ. എം.പി. സാജു (ചെയർമാൻ), ഡി. അബ്ദുല്ല ഹാജി, വികാസ് ചക്രപാണി (വൈസ് ചെയർമാൻ), സാജു ജെയിംസ് (ജനറൽ സെക്രട്ടറി), സി.എ. അജീർ, കെ.സി. ബാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), പി. ബൈജു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


Source link

Related Articles

Back to top button