INDIA

6 വർഷത്തിനു ശേഷം ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം, ബഹളം

6 വർഷത്തിനു ശേഷം ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം, ബഹളം- Jammu Kashmir | Manorama News

6 വർഷത്തിനു ശേഷം ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം, ബഹളം

ഓൺലൈൻ ഡെസ്ക്

Published: November 04 , 2024 01:01 PM IST

1 minute Read

ജമ്മു കശ്മീർ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ ഉണ്ടായ ബഹളം (Photo:gulisthannews/X)

ശ്രീനഗർ∙ ആറു വർഷത്തിനുശേഷം ചേർന്ന ജമ്മു കശ്മീർ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ ബഹളം. പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് പാറ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ ബിജെപി അംഗങ്ങൾ എതിർത്തു. അതേസമയം, ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കർ റഹീം റാത്തർ പറഞ്ഞു. ഇന്നാണ് സ്പീക്കറെയും തിരഞ്ഞെടുത്തത്. സമ്മേളനം എട്ടാം തീയതി വരെയുണ്ടാകും.

English Summary:
Jammu and Kashmir Assembly session began with uproar as opposition PDP MLA Wahid Parra introduced a resolution to restore Article 370

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-politics-parties-jkpdp mo-news-world-countries-india-indianews 5c4g38lcv3d51utgjeakjgtm2d mo-news-national-states-jammukashmir mo-legislature-article370


Source link

Related Articles

Back to top button