ഉമർ ഫൈസിക്കെതിരെ പ്രമേയം പാസാക്കിയിട്ടില്ല: മൊയ്തീൻ ഫൈസി

മലപ്പുറം: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമസ്ത മലപ്പുറം ജില്ലാ മുശാവറ യോഗം പ്രമേയം പാസാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി പറഞ്ഞു. ഉമർ ഫൈസിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തെങ്കിലും കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തിൽ ഇടപെടേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് മൊയ്തീൻ ഫൈസി പറഞ്ഞു.


Source link
Exit mobile version