പാലോട്: സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ മരിച്ചു. പാലോട് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായ കാർത്തിക്കാണ് (29) മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പാലോട് സ്റ്റാൻഡിലെ ജീപ്പ് ഡ്രൈവറും, തുടർന്ന് ഇതേ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറുമായിരുന്നു കാർത്തിക്. പോലീസിൽ ജോലിക്ക് കയറിയിട്ട് അധികനാൾ ആയിട്ടില്ല
Source link