തൃശൂർ : കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടെന്ന് ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ആരോപിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് വരുമ്പോൾ വെളിപ്പെടുത്തിയാൽ തനിക്ക് സംസ്ഥാന അദ്ധ്യക്ഷയാകാൻ കഴിഞ്ഞേക്കുമെന്നും ശോഭ പറഞ്ഞതായി സതീശ് അവകാശപ്പെട്ടു.
എന്ന് പറയണമെന്ന് വ്യക്തമാക്കിയിരുന്നില്ല. ബി.ജെ.പി ഓഫീസിലെത്തിയത് ധർമ്മരാജൻ പറഞ്ഞതുപോലെ ആറര കോടിയല്ല. ഒമ്പത് കോടിയാണ്. തെളിവ് എന്റെ പക്കലുണ്ട്. അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. വ്യക്തിഹത്യ നടത്താൻ താത്പര്യമില്ല.എന്നാൽ എന്നെക്കുറിച്ച് പറഞ്ഞതിന് മറുപടി പറയേണ്ടതുണ്ട്. ശോഭാ സുരേന്ദ്രനോട് കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ശോഭ ബി.ജെ.പി ഓഫീസിലെത്തിയാൽ വാർത്താ സമ്മേളനം നടത്താൻ സൗകര്യം ചെയ്തു കൊടുക്കേണ്ടതില്ലെന്ന് ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ പറഞ്ഞിട്ടുണ്ട്. ആ അനീഷിനായാണ് ഇപ്പോൾ ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. സി.പി.എം നേതാക്കളുമായി തനിക്കൊരു ബന്ധവുമില്ലെന്ന് സതീഷ് ആവർത്തിച്ചു. അന്നത്തെ പണത്തിൽ വലിയൊരു പങ്ക് സ്വന്തം ആവശ്യത്തിന് വീതിച്ചെടുത്ത ജില്ലാ നേതാക്കളും തൃശൂരിലുണ്ട്. ഇവരിൽ പലരും പലയിടത്തായി വസ്തുവും കെട്ടിടവും വാങ്ങിയതായും അറിയാം. അന്വേഷണത്തിൽ ഇക്കാര്യങ്ങൾ പുറത്തുവരും. തനിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് കള്ളപ്പണക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും സതീശ് ആരോപിച്ചു.
Source link