INDIALATEST NEWS

കൈ കാണിച്ചപ്പോൾ കാർ ഇടിപ്പിച്ചു, 20 മീറ്ററോളം മുന്നോട്ടു പോയി; 2 ട്രാഫിക് പൊലീസുകാർക്കു പരുക്ക്

ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസുകാരെ ഇടിച്ച കാർ അവരുമായി 20 മീറ്ററോളം സഞ്ചരിച്ചു – Police Launch Manhunt After Car Hits, Drags Officers in Horrific Incident | Latest News | Manorama Online

കൈ കാണിച്ചപ്പോൾ കാർ ഇടിപ്പിച്ചു, 20 മീറ്ററോളം മുന്നോട്ടു പോയി; 2 ട്രാഫിക് പൊലീസുകാർക്കു പരുക്ക്

ഓൺലൈൻ ഡെസ്ക്

Published: November 03 , 2024 10:42 PM IST

1 minute Read

പ്രതീകാത്മക ചിത്രം: മനോരമ

ന്യൂഡൽഹി∙ ഡ്യൂട്ടിയിലുണ്ടായിരുന്ന 2 ട്രാഫിക് പൊലീസുകാരെ ഇടിച്ച കാർ അവരുമായി 20 മീറ്ററോളം സഞ്ചരിച്ചു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന പൊലീസുകാർക്ക് പരുക്കേറ്റു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു. അപകടത്തിന്റെ വിഡിയോ വൈറലാണ്.

എഎസ്ഐ പ്രമോദിനും ഹെഡ് കോണ്‍സ്റ്റബിൾ സൈലേഷിനും പരുക്കേറ്റു. വേദാന്ത് ദേശിക മാർഗിൽ രാത്രി 7.45നാണ് അപകടം നടന്നത്. വാഹന ഉടമയെ തിരിച്ചറിഞ്ഞതായും ഉടനെ അറസ്റ്റു ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകശ്രമത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ് റജിസ്റ്റർ ചെയ്തത്.

രണ്ടു പൊലീസുകാരും ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ചുവപ്പ് ലൈറ്റ് ലംഘിച്ച കാർ ഡ്രൈവറോട് വാഹനം നിർത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. കാർ വേഗം കുറച്ച് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയശേഷം പിന്നീട് വേഗം കൂട്ടി ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ല.

English Summary:
Police Launch Manhunt After Car Hits, Drags Officers in Horrific Incident

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 4hglfgc78mb3r8s24fd3raknhj mo-news-world-countries-india-indianews mo-auto-car-caraccident


Source link

Related Articles

Back to top button