‘ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രം, തുറന്നുപറയാൻ ആവശ്യപ്പെട്ടത് അദ്ധ്യക്ഷ സ്ഥാനം കിട്ടാൻ’: തിരൂർ സതീഷ്

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ നുണപ്രചാരണം തുടർന്നാൽ ഇനിയും ഒരു പാട് കാര്യങ്ങൾ തുറന്നുപ:യേണ്ടിവരുമെന്ന് ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സി പി എമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമെന്നും സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റിൽനിന്ന് പിടിച്ചു പുറത്താക്കിയത് മരംമുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ചോദിച്ചു.

‘കള്ളപ്പണക്കാർ എന്തിനാണ് കെ സുരേന്ദ്രനെ വിളിക്കുന്നത്. ധർമ്മരാജൻ നേരത്തെ പണമെത്തിച്ചപ്പോൾ ഒരു കോടി സുരേന്ദ്രന് നൽകി. ധർമ്മരാജൻ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. കണ്ട കാര്യങ്ങൾ പറയേണ്ടിവന്നാൽ ഒരു പാട് ബുദ്ധിമുട്ടേണ്ടി വരും. പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന തൃശൂർ ജില്ലാ അദ്ധ്യക്ഷന്റെ വാദം നുണയാണ്. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വർഷമായി ബി ജെ പി പ്രവർത്തകനാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലുള്ള കേസുകൾ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകൾ ഇല്ല.

ശോഭ ചേച്ചി മ​റ്റ് നേതാക്കൾ പറയുന്നത് ഏ​റ്റുപിടിക്കുകയാണ്. ശോഭയെ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന് പറഞ്ഞയാളാണ് നിലവിലെ ജില്ലാ അദ്ധ്യക്ഷൻ അനീഷ് കുമാർ. സംസ്ഥാന വൈസ് പ്രസിഡന്റ് ഓഫീസിൽ കടക്കുന്നത് തടയാൻ തനിക്ക് സാധിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ശോഭ സ്വയം പരിഹാസ്യയാകരുത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളൂ എന്ന് ശോഭ പറഞ്ഞു. ഡിസംബർ മാസം സംഘടനാ തെരഞ്ഞെടുപ്പ് വരികയാണ്. ഈ സമയം ഇക്കാര്യം പറഞ്ഞാൽ തനിക്ക് ഗുണം ഉണ്ടാകുമെന്നും അദ്ധ്യക്ഷ സ്ഥാനം കിട്ടിയാലോ എന്നും ശോഭ പറഞ്ഞിരുന്നു. മ​റ്റൊരു അവതാരമായ വി.മുരളീധരനും തനിക്കെതിരെ രംഗത്ത് വന്നിരുന്നു’ സതീഷ് പറഞ്ഞു.


Source link
Exit mobile version