‘മല്ലു ഹിന്ദു ഓഫീസേഴ്സ്’; സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പാണ് വിവാദത്തിലായത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്താണെന്നും സെെബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്നാണ് ഗ്രൂപ്പിന്റെ പേര്. സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം അംഗങ്ങളാണ്. വിവാദമായതിന് പിന്നാലെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റാക്കി. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ചിലർ ഉദ്യോഗസ്ഥർ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണൻ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം.
അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു അത്. ഫോണിൽ ഉള്ള നമ്പറുകൾ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടൻ ഫോൺ മാറ്റുമെന്നുമായിരുന്നു സഹപ്രവർത്തകർക്ക് അറിയിപ്പ്.
Source link