കശ്മീരിൽ ഞായറാഴ്‌ചച്ചന്തയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരുക്ക്
സംസ്ഥാനത്തെ ഭീകര ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനകൾ സാധ്യമായതെല്ലാം ചെയ്യണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല – Srinagar Rocked by Grenade Attack, CM Abdullah Demands Increased Security | Latest News | Manorama Online
കശ്മീരിൽ ഞായറാഴ്‌ചച്ചന്തയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരുക്ക്
ഓൺലൈൻ ഡെസ്ക്
Published: November 03 , 2024 06:02 PM IST
1 minute Read
കശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം നടന്ന സ്ഥലത്ത് സൈന്യം കാവൽ നിൽക്കുന്നു. ചിത്രം: PTI
ശ്രീനഗർ ∙ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ശ്രീനഗറിൽ 12 പേർക്ക് പരുക്ക്. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിലും ഞായറാഴ്ചച്ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്കിടയിലേക്ക് വീഴുകയായിരുന്നു.
സംസ്ഥാനത്തെ ഭീകരാക്രമണങ്ങൾ തടയാൻ സുരക്ഷാ സേനകൾ സാധ്യമായതെല്ലാം ചെയ്യണമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. നിഷ്കളങ്കരായ ജനങ്ങളെ അക്രമികൾ ലക്ഷ്യമിടുന്നതിൽ ഒരു ന്യായീകരണവും ഇല്ലെന്നും സേനകൾ ഇത്തരം ആക്രമണം അവസാനിപ്പിക്കാൻ നടപടിയെടുത്താൽ മാത്രമേ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയൂ എന്നും എക്സിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഇന്നലെ 2 ഏറ്റുമുട്ടലുകളിൽ പാക്ക് ഭീകരസംഘടന ലഷ്കറെ തയിബയുടെ കമാൻഡർ അടക്കം 3 ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ശ്രീനഗറിലെ ഖന്യാറിൽ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തപ്പോൾ സേന നടത്തിയ പ്രത്യാക്രമണത്തിലാണു ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. 2 സിആർപിഎഫ് ജവാന്മാർക്കും 2 പൊലീസുകാർക്കും പരുക്കേറ്റു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ലാർനൂ മേഖലയിലെ ഹൽകൻ ഗലിയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെയും വധിച്ചു.
English Summary:
Srinagar Rocked by Grenade Attack, CM Abdullah Demands Increased Security
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews 62actd4j1dfi3n179gljv25o09 mo-politics-leaders-farooqabdullah mo-news-national-states-jammukashmir
Source link