പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിയുണ്ടെന്ന് വീഡിയോ, 24കാരൻ പുഴയിൽ ചാടി ജീവനൊടുക്കി
കൽപ്പറ്റ: പുഴയിൽ ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രതിന്റെ ഓട്ടോറിക്ഷ പുഴയ്ക്കരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി സിഎച്ച് റസ്‌ക്യൂ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്.
രതിൻ മരിക്കുമെന്ന സൂചന നൽകിയതായും മരണ കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രതിൻ ഒരു പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. ശേഷം പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് ബന്ധുക്കൾ പറയുന്നത്. അതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ചെയ്തതിന് ശേഷമാണ് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്.
Source link